സ്വാതന്ത്ര്യദിനം: മന്ത്രി വി അബ്ദുറഹ്മാന്‍ 
അഭിവാദ്യം സ്വീകരിക്കും



 മലപ്പുറം സ്വാതന്ത്ര്യദിനത്തിൽ മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ  മന്ത്രി വി അബ്ദുറഹ്മാൻ അഭിവാദ്യം സ്വീകരിക്കും. പരേഡും അനുബന്ധ പരിപാടികളും രാവിലെ എട്ടുമുതൽ നടക്കും. വിവിധ സേനകളുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.   15ന് രാവിലെ 7.15ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ പ്രവേശിക്കുന്ന പ്രഭാതഭേരിയിൽ 10 വിദ്യാലയങ്ങളിൽനിന്നുള്ള 3006 കുട്ടികൾ പങ്കെടുക്കും.  മികച്ച പ്രകടനം നടത്തുന്ന ടീമിന് റോളിങ്‌ ട്രോഫി സമ്മാനിക്കും. എംഎസ്‌പി ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ എംഎസ്‌പി, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, അഗ്നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളും എൻസിസി, എസ്‌പിസി, സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ് തുടങ്ങിയവയും അണിനിരക്കും.   പരേഡിനുശേഷം  വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കും. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണസംവിധാനം സമ്മാനം നൽകും. Read on deshabhimani.com

Related News