കെഎസ്ആർടിഇഎ പ്രതിഷേധ ധർണ തുടങ്ങി

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രതിഷേധ ധർണ കെ കെ ദിവാകരൻ ഉദ്ഘാടനംചെയ്യുന്നു


 മലപ്പുറം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫീസിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി മലപ്പുറം ജില്ലാ ഡിപ്പോക്കുമുന്നിൽ പ്രതിഷേധ ധർണ ആരംഭിച്ചു. ഒന്നാംദിവസത്തെ പ്രതിഷേധം സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനംചെയ്തു. വി കെ സജീൽ ബാബു അധ്യക്ഷനായി. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ പി മൊയ്തീൻകുട്ടി, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ കൈരളിദാസ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി എൻ സി സതീഷ് കുമാർ നന്ദിയും പറഞ്ഞു.  രണ്ടാം ദിവസത്തെ സമരം വ്യാഴാഴ്ച രാവിലെ 10ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനംചെയ്യും. ശമ്പളം എല്ലാ മാസവും അഞ്ചിനകം വിതരണംചെയ്യുക, മാനേജ്മെന്റിന്റെ ഏകപക്ഷീയമായ അശാസ്ത്രീയ പരിഷ്ക്കാരങ്ങൾ അവസാനിപ്പിക്കുക, സർവീസ് ഓപറേഷൻ കാര്യക്ഷമമാക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. Read on deshabhimani.com

Related News