കടൽക്ഷോഭത്തിൽ വള്ളംമറിഞ്ഞു

താനൂരിൽ തിരമാലയിൽപ്പെട്ട് മറിഞ്ഞ 
തോണി


 താനൂർ കടൽക്ഷോഭത്തിൽ  വള്ളംമറിഞ്ഞു. ചീരാൻ കടപ്പുറം സ്വദേശി എ പി ഷാഫിയുടെ ഉടമസ്ഥതയിലുള്ള നാടൻ വള്ളമാണ് താനൂർ ഹാർബറിനുസമീപം മറിഞ്ഞത്‌.  മീനുമായി വരുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട്‌ ശനി രാവിലെ 8.40നാണ്‌ അപകടം. എൻജിൻ, വല, അനുബന്ധ ഉപകരണങ്ങൾ എന്നിവ കടലിൽ മുങ്ങിപ്പോയി.  നാല് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റസ്ക്യൂ ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ തോണി കരക്കെത്തിക്കാൻ കഴിഞ്ഞില്ല. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News