ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിര്‍വഹിക്കുന്നു


മലപ്പുറം എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട്  കൃഷി വകുപ്പ്  നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.  കൃഷിയെ ലാഭകരമാക്കാൻ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷയായി. കലക്ടർ വി ആർ പ്രേംകുമാർ മുഖ്യാതിഥിയായി.  കർഷകൻ മുഹമ്മദ് മന്ത്രിയിൽനിന്ന് പച്ചക്കറി തൈ ഏറ്റുവാങ്ങി. ജില്ലാ വികസന കമീഷണർ എസ് പ്രേം കൃഷ്ണൻ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, ജില്ലാ കാർഷിക വികസന സമിതി അംഗങ്ങളായ എം സി ഉണ്ണികൃഷ്ണൻ, കെ സി വേലായുധൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി കെ അനിൽ, കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി ഡോ. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News