സാഹിത്യസംഘം സെമിനാർ 
200 കേന്ദ്രങ്ങളിൽ



മലപ്പുറം മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി 200 കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. ‘മലബാർ കലാപം: മതേതര പുനർവായന' ക്യാമ്പയിനോട്‌ അനുബന്ധിച്ചുള്ള സെമിനാറിന്‌ നവംബർ ഒന്നിന്‌ തുടക്കമാകും. പ്രമുഖർ പങ്കെടുക്കും. പ്രഭാഷകർക്കുള്ള ജില്ലാ പാഠശാല മലപ്പുറം കെഎസ്‌ടിഎ ഹാളിൽ നടന്നു. കെ ഇ എൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അജിത്രി അധ്യക്ഷയായി. ഡോ. പി പി അബ്ദുൽ റസാഖ്, എം എം നാരായണൻ, ബഷീർ ചുങ്കത്തറ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വേണു പാലൂർ സ്വാഗതവും കൺവീനർ ഡോ. എസ് സഞ്ജയ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News