ജില്ലയിൽ കൺസ്യൂമർ ഫെഡിന്റെ 109 ഓണച്ചന്തകൾ



മലപ്പുറം വിലക്കയറ്റം തടയാനും ഗുണമേന്മയുള്ള സാധനങ്ങൾ എത്തിക്കാനും കൺസ്യൂമർ ഫെഡ് ജില്ലയിൽ 109 വിപണന കേന്ദ്രങ്ങൾ ആരംഭിക്കും.  29 മുതൽ സെപ്‌തംബർ ഏഴുവരെയാണ് ചന്തകൾ. ഉത്സവകാലത്തുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റം ചെറുക്കുന്നതിന് സംസ്ഥാന സർക്കാർ സഹകരണവകുപ്പ് കൺസ്യൂമർ ഫെഡ് മുഖേന നടപ്പാക്കുന്ന ഓണം വിപണികൾക്കായി ജില്ലയിൽ ഒരുക്കം തുടങ്ങി. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലുമാണ് വിപണി ആരംഭിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയിൽ നൽകും. മറ്റിനങ്ങൾ വിപണി വിലയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാകും. വിപണന കേന്ദ്രങ്ങളിൽ മുഴുവൻ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്താൻ സഹകരണ മേഖലയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ സഹകാരികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം കോട്ടക്കൽ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. കൺസ്യൂമർ ഫെഡ് മാനേജിങ്‌  ഡയറക്ടർ എ സലിം ഉദ്ഘാടനംചെയ്തു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീഹരി അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് റീജണൽ മാനേജർ വി കെ സത്യൻ,  സഹകരണ സംഘം അസി. രജിസ്ട്രാർ (എസി, എസ്‌ടി)  എ പി സുമേഷ്, സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) എൻ ജനാർദനൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News