തിരുവാലിയിൽ ഫർണിച്ചർ ഷെഡിന് തീപിടിച്ചു

തിരുവാലി ഇല്ലത്തുകുന്നിൽ ഫർണിച്ചർ ഷെഡിന് തീപിടിച്ചപ്പോൾ


വണ്ടൂർ തിരുവാലി ഇല്ലത്തുകുന്നിൽ ജെംഫോർഡ് സ്കൂളിനുസമീപം ഫർണിച്ചർ ഷെഡിന് തീപിടിച്ചു. ചൊവ്വാഴ്ച പകൽ 12നാണ്‌ സംഭവം.  തിരുവാലിയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. നിലമ്പൂർ കരുളായിലുള്ള പണിക്കവീട്ടിൽ നസീറിന്റെ  ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ ഷെഡ്.  വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ യൂസഫലിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ ടി അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാമചന്ദ്രൻ ചോലയിൽ, വി സുധീഷ്, പി സുമേഷ്, ഐ അബ്ദുല്ല, കെ നിഷാദ്, ഹോംഗാർഡ്മാരായ എൻ രവീന്ദ്രൻ, കെ ഗോപാലകൃഷ്ണൻ, ടി ഭരതൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News