കലാവിരുന്നൊരുങ്ങും



  മലപ്പുറം ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറും. 13ന്‌ വൈകിട്ട്‌ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺ ഹാളിലാണ്‌ കലാപരിപാടികൾ. വൈകിട്ട്‌ 6.30ന്‌ വി പി മൻസിയയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. 7.30ന്‌ ഇശൽകൂട്ടം മലപ്പുറം അവതരിപ്പിക്കുന്ന സംഗീതവിരുന്നും നടക്കും.  13, 14 തീയതികളിൽ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺ ഹാൾ, വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ്‌ സെമിനാർ. 13ന്‌ രാവിലെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനാകും.  കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ ഇ എം എസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും. 14ന്‌ വൈകിട്ട്‌ നാലിന്‌ സെമിനാറിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം സംഘടിപ്പിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും.   രജിസ്ട്രേഷൻ അവസാനിപ്പിച്ചു മലപ്പുറം മലപ്പുറത്ത് 13, 14 തീയതികളിൽ നടക്കുന്ന ഇരുപത്തഞ്ചാമത്‌  ഇ എം എസിന്റെ ലോകം–ദേശീയ സെമിനാറിന്റെ രജിസ്ട്രേഷൻ നിശ്ചയിച്ച എണ്ണം  പൂർത്തീകരിച്ചതിനാൽ അവസാനിപ്പിച്ചു. സെമിനാർ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് സംഘാടക സമിതി ചെയർമാൻ ഇ എൻ മോഹൻദാസ്, ജനറൽ കൺവീനർ വി പി അനിൽ എന്നിവർ അറിയിച്ചു.  രജിസ്റ്റർചെയ്ത പ്രതിനിധികൾ 13ന് രാവിലെ ഒമ്പതിനുമുമ്പായി എത്തണം. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കും.     Read on deshabhimani.com

Related News