കരിപ്പൂരിൽ 1713 ഗ്രാം സ്വർണം പിടിച്ചു



കരിപ്പൂർ കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1713 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ മലപ്പുറം തെയ്യാല സ്വദേശി മുഹമ്മദ് ഫായിസ് (30), കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് അഫ്സൽ (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ–-കരിപ്പൂർ വിമാനത്തിലാണ് മുഹമ്മദ് ഫായിസ് കരിപ്പൂരിലെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന, പഴങ്ങൾ സൂക്ഷിക്കുന്ന പാത്രം സംശയംതോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇതിനുള്ളിലെ വലപോലെയുള്ള ഭാഗം പ്രത്യേക പരിശോധന നടത്തിയപ്പോൾ 793 ഗ്രാം സ്വർണം കണ്ടെത്തി. തിരിച്ചറിയാതിരിക്കാൻ നിക്കൽ പൂശിയാണ് കള്ളക്കടത്തിന് ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–- കരിപ്പൂർ വിമാനത്തിലാണ് മുഹമ്മദ് അഫ്സൽ കരിപ്പൂരിലെത്തിയത്. ശരീരത്തിൽ ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിൽ 920 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് ഒരു കോടിയോളം രൂപ വിലവരും.   Read on deshabhimani.com

Related News