നൃത്താധ്യാപകന് 40 വര്‍ഷം കഠിന തടവ്‌



മഞ്ചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്‌ത്‌ ഗർഭിണിയാക്കിയ നൃത്താധ്യാപകന് നാൽപ്പതരവർഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും ശിക്ഷ. കുഴിമണ്ണ കിഴിശേരി ചേവായി മോഹൻദാസി (40)നെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്.   പോക്സോ ആക്ടിലെ നാല് വകുപ്പുകളിലായി 10 വർഷംവീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ  ഓരോ വകുപ്പിലും നാല് മാസം വീതം തടവനുഭവിക്കണം. ബാലാവകാശ സംരക്ഷണ നിയമപ്രകാരം ആറ് മാസം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ തടവും അനുഭവിക്കണം. പ്രതി റിമാന്‍ഡിൽ കഴിഞ്ഞ കാലാവധി തടവ് ശിക്ഷയിൽ കുറയ്ക്കാനും കോടതി ഉത്തരവിട്ടു. പിഴയടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നൽകണം. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.  2014 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. നൃത്തം പഠിക്കാനെത്തിയ പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഘം ചെയ്തുവെന്നാണ് കേസ്. അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2015 ജനുവരി 9ന് കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടറായിരുന്ന ബി സന്തോഷ് പ്രതിയെ അറസ്റ്റ് ചെയ്തു. ഡിഎൻഎ പരിശോധനയിൽ മോഹൻദാസ് തന്നെയാണ് നവജാത ശിശുവിന്റെ പിതാവെന്ന് തെളിഞ്ഞു. Read on deshabhimani.com

Related News