കരിപ്പൂരിൽ ഒരുകിലോ സ്വർണം പിടിച്ചു



കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി.  ഷാർജയിൽനിന്ന്‌ എയർ ഇന്ത്യ എക്പ്രസ്‌ വിമാനത്തിൽ എത്തിയ  മഞ്ചേരി  സ്വദേശി താഹിർ (28) പിടിയിലായി. സ്വർണം ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വിലവരും.  കസ്റ്റംസ് പരിശോധനക്കുശേഷം വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ താഹിറിനെ നിരീക്ഷിച്ച് പുറത്ത് പൊലീസുണ്ടായിരുന്നു. കൊണ്ടുപോകാനെത്തിയ ബന്ധുക്കളോടൊപ്പം കാറിൽ  പുറത്തേക്ക് പോകുംവഴി  സീറോ പോയിന്റിൽവച്ചാണ് താഹിറിനെ കസ്റ്റഡിയിലെടുത്തത്.   ചോദ്യംചെയ്യലിൽ കുറ്റംസമ്മതിക്കാൻ താഹിർ വിസമ്മതിച്ചു. സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ നടത്തിയ  എക്സറേ പരിശോധനയിലാണ്‌  സ്വർണം കണ്ടെടുത്തത്‌. Read on deshabhimani.com

Related News