നിറമേറെ ഭാവലയതാളം

കേരള എന്‍ജിഒ യൂണിയന്‍ ജ്വാല കലാകായിക സാംസ്കാരിക സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ ഒന്നാംസ്ഥാനം നേടിയ പെരിന്തൽമണ്ണ ഏരിയയുടെ ആഹ്ലാദപ്രകടനം


 മലപ്പുറം ആടിയും പാടിയും അനുകരിച്ചും നിറങ്ങൾ പകർന്നും വേദികൾ കീഴടക്കി സർക്കാർ ജീവനക്കാർ. കേരള എൻജിഒ യൂണിയൻ ജ്വാല കലാകായിക, സാംസ്കാരിക സമിതിയാണ്‌ കോട്ടപ്പടി ഗവ. എൽപി സ്കൂളിൽ ജില്ലാ കലോത്സവം സംഘടിപ്പിച്ചത്‌. മലപ്പുറം ഏരിയ ഓവറോള്‍ ചാമ്പ്യന്‍മാരായി. കലോത്സവം നാടൻപാട്ട് കലാകാരൻ അതുൽ നറുകര  ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി കെ രാജേഷ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ വസന്ത സംസാരിച്ചു. കെ സി ഹസിലാല്‍ സ്വാഗതവും പി വേണുഗോപാല്‍ നന്ദിയും പറഞ്ഞു. ഭാവം, താളം, ലയം, നിറം എന്നീ നാലു വേദികളിലായിരുന്നു മത്സരം. പെരിന്തല്‍മണ്ണ, നിലമ്പൂർ ഏരിയകൾ രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍ സമ്മാനം നൽകി. വിജയികൾ 21ന് കണ്ണൂരിൽ  നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കും.   Read on deshabhimani.com

Related News