ഗാർഹിക പീഡനം: ഭർത്താവ് അറസ്റ്റിൽ



 എടക്കര ​ഗാര്‍ഹിക പീഡന കേസ് നിലനില്‍ക്കെ ഭാര്യയെ വീട്ടില്‍ കയറി ഉപദ്രവിച്ച യുവാവ് പിടിയില്‍. വഴിക്കടവ് മണൽപ്പാടം ആലായി നൗഫലി (32)നെയാണ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  പ്രണയവിവാ​ഹിതരാണ് ഇരുവരും. ഇയാള്‍ നിരന്തരം ഭാര്യയെ  ഉപദ്രവിക്കുന്നത് പതിവായിരുന്നു. ​ഗാര്‍ഹിക പീഡനത്തിന് യുവതി പരാതി നല്‍കി. ഈ കേസ് നിലമ്പൂർ കോടതിയിൽ നടക്കുകയാണ്. ഇതിനിടെയാണ് യുവതിയെ വീണ്ടും ആക്രമിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് യുവതി താമസിക്കുന്ന വീട് ഇയാളുടെ ഉമ്മയുടെ പേരിലേക്ക് മാറ്റുകയുംചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Read on deshabhimani.com

Related News