അശാസ്ത്രീയ കോൺക്രീറ്റ് നിർമാണം; 
മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി



 എടക്കര അശാസ്ത്രീയ കോൺക്രീറ്റ് നിർമാണം കാരണം ചാലിതോടിൽ മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി. എടക്കര ടൗണിൽനിന്ന്‌ 100 മീറ്റർ അകലെയാണ്‌ ചാലിതോടിൽ ബ്ലോക്ക് ഫണ്ടുപയോഗിച്ച് അശാസ്ത്രീയമായ കോൺക്രീറ്റ് നിർമാണം ആരംഭിച്ചത്. തോടിന്റെ അടിഭാഗത്ത്‌ ഉയരത്തിൽ കോൺക്രീറ്റിട്ടതോടെ  ഒഴുക്കിന്റെ ഗതിമാറി. മേനോൻപ്പൊട്ടി റോഡിലെ കലുങ്കിന് മറുവശത്ത് ഒഴുക്കുനിലച്ച് മലിനജലം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ കോൺഗ്രസ് നേതാവിന്റെ സ്വകാര്യഭൂമിക്ക് സംരക്ഷണഭിത്തി നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയതെന്ന് ആരോപണമുണ്ട്. തോടിന്റെ ഒഴുക്ക് പരിഗണിക്കാതെയാണ് കരാറുകാരൻ അടിഭാഗം കോൺക്രീറ്റ് ചെയ്‌തത്. ഇതാണ് മലിനജലം കെട്ടിക്കിടക്കാൻ കാരണമായത്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് സിപിഐ എം എടക്കര ലോക്കൽ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. ഏരിയാ കമ്മിറ്റി അംഗം പി മോഹനൻ, അഡ്വ. യു ഗിരീഷ് കുമാർ, ലോക്കൽ സെക്രട്ടറി പി കെ ജിഷ്ണു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News