ഡിവൈഎഫ്ഐ വർഗീയവിരുദ്ധ ദിനം ആചരിച്ചു

വർഗീയവിരുദ്ധ ദിനത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ യുവജന സംഗമം വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം  ബാബരി മസ്ജിദ് കർസേവകരാൽ തകർക്കപ്പെട്ടിട്ട് 29 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്കറുടെ ഓർമദിനമായ ഡിസംബർ ആറ് ഡിവൈഎഫ്ഐ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. ദിനാചരണം മലപ്പുറത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു.  ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതവും കെ പി അനീഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News