കോട്ടക്കൽ എഡബ്ല്യുഎച്ച് ജേതാക്കൾ

സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ നടന്ന സംഘ നൃത്തം


  വളാഞ്ചേരി  സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ 50 പോയിന്റ്‌ നേടി കോട്ടക്കൽ എഡബ്ല്യുഎച്ച് സ്പെഷ്യൽ സ്കൂൾ ജേതാക്കളായി. 38 പോയിന്റ് നേടി ചുങ്കത്തറ മദർ വെറോണിക രണ്ടാംസ്ഥാനവും 24 പോയിന്റുമായി പുതുപ്പറമ്പ് മനോവികാസ് സ്പെഷ്യൽ സ്കൂൾ മൂന്നാംസ്ഥാനവും നേടി. 22 സ്കൂളുകളിൽനിന്നായി 230 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മൂന്ന് വേദികളിലായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒമ്പതുവീതം ഇനങ്ങളാണ് നടന്നത്. കൽപ്പകഞ്ചേരി എംഎ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനംചെയ്തു. വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി സി നജ്മത്ത് അധ്യക്ഷയായി. കെ പി രമേശ്‌കുമാർ, മജീദ്, രാംദാസ് വള്ളത്തോൾ, പി സി മുഹമ്മദ് കബീർ, മുഹമ്മദ് ഫൈസി അടിമാലി, എൻ അഹമ്മദ്‌ കുഞ്ഞി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നസീബ അസീസ് ഉദ്ഘാടനംചെയ്തു. കൽപ്പകഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്ത്, സി പി രാധാകൃഷ്ണൻ, എൻജിനിയർ അഹമ്മദ് മൂപ്പൻ, ഒ ജമാൽ മുഹമ്മദ്, പാറയിൽ അലി, കുന്നത്ത് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News