ടൂറിസ്റ്റ് 
വാഹനങ്ങള്‍ക്കെതിരെ 
നടപടി തുടങ്ങി



  മലപ്പുറം കണ്ണ് അടിച്ചുപോകുംവിധം ആർഭാട ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദവുമായി കുതിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന കർശനമാക്കി. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ പതിനഞ്ചു ബസുകൾക്കെതിരെ നടപടിയെടുത്തു.  നിയമലംഘനം നടത്തിയവർക്കെതിരെ 37,750 രൂപ പിഴ ചുമത്തി. സ്പീഡ് ഗവർണർ വിച്ഛേദിച്ച് സർവീസ് നടത്തിയ നാല് ബസുകൾ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, മൾട്ടി കളർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച പത്ത് ബസുകൾ, എയർ ഫോൺ ഉപയോഗിച്ച ഒരു ബസ് എന്നിവക്കെതിരെയാണ് നടപടി. എംവിഐ പി കെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, പി ബോണി, കെ ആർ ഹരിലാൽ, വി വിജിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിലെ പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും.   Read on deshabhimani.com

Related News