മലപ്പുറം ഇനി 
കോഴിമാലിന്യമുക്തം



മലപ്പുറം കോഴിമാലിന്യത്തിൽനിന്നും മോചനം നേടി ജില്ല. കടകളിൽനിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്. കോഴി മാലിന്യമില്ലാത്ത മലപ്പുറത്തിന്റെ പ്രഖ്യാപനം ഹരിതകർമസേനയുടെ ജില്ലാതല സംഗമത്തിൽ നടന്നു. ജില്ലാതല സംഗമം മന്ത്രി വി അബ്ദുറഹ്മാൻ  ഉദ്ഘാടനംചെയ്‌തു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. മാതൃകാ പ്രവർത്തനം നടത്തിയ ഹരിതകർമസേനകളെ മന്ത്രി ആദരിച്ചു. കരുളായി, ചുങ്കത്തറ, പുൽപ്പറ്റ, കീഴാറ്റൂർ, പുറത്തൂർ, വെട്ടം, താനാളൂർ, ആനക്കയം, പുഴക്കാട്ടിരി, അമരമ്പലം, ചാലിയാർ, മാറഞ്ചേരി, തിരുവാലി പഞ്ചായത്തുകളെയും മഞ്ചേരി, പെരിന്തൽമണ്ണ, പരപ്പനങ്ങാടി, തിരൂർ നഗരസഭകളെയുമാണ് മന്ത്രി ആദരിച്ചത്. ഹരിതമിത്രം ആപ് ലോഗോ പി ഉബൈദുള്ള എംഎൽഎ പ്രകാശിപ്പിച്ചു. കോഴിമാലിന്യമുക്ത മലപ്പുറത്തിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. നന്നമ്പ്ര ചെറുമുക്ക് ആമ്പൽപാടം ശുചീകരിച്ച വിസ്മയ ക്ലബ്ബിനെ കലക്ടർ വി ആർ പ്രേംകുമാർ ആദരിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, കാരാട്ട് അബ്ദുറഹ്‌മാൻ, അബ്ദുൽ കലാം, ഷാജി ജോസഫ് ചെറുകരക്കുന്നേൽ, എൻ കെ ദേവകി, ടി വി എസ് ജിതിൻ, പി ബൈജു, വി കെ മുരളി, ജാഫർ കെ കക്കൂത്ത്, വി വരുൺ നാരായണൻ, കെ മുജീബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News