ഇന്ന്‌ 4 വിമാനങ്ങൾ; 
840 തീർഥാടകർ



കരിപ്പൂർ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രതിരിക്കുന്ന  840 തീർഥാടകരുമായി നാല് വിമാനങ്ങൾ ബുധനാഴ്ച സർവീസ് നടത്തും. കരിപ്പൂരിൽനിന്ന്‌ രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽനിന്ന്‌ ഓരോ  സർവീസുമാണ്‌ നടത്തുക. നെടുമ്പാശേരിയിൽനിന്നുള്ള ആദ്യ സർവീസ് ബുധനാഴ്ചയാണ്. കരിപ്പൂരിൽനിന്ന്‌  രാവിലെ 8.25ന്‌ പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 3021  വിമാനത്തിൽ 74 പുരുഷന്മാരും 71 സ്ത്രീകളും വൈകിട്ട്‌ 6.35ന് പുറപ്പെടുന്ന ഐഎക്സ് 3025 വിമാനത്തിൽ 71 പുരുഷന്മാരും 74 സ്ത്രീകളുമാണ്. രണ്ട് സർവീസുകളിലായി 290 പേർ. കണ്ണൂരിൽനിന്ന്‌  പുലർച്ചെ 1.50ന് പുറപ്പെടുന്ന ഐഎക്സ് 3027 വിമാനത്തിൽ 71 പുരുഷന്മാരും 74 സ്ത്രീകളുമാണ് യാത്രതിരിക്കുക.  420 പേർക്ക് യാത്രചെയ്യാവുന്ന സൗദി അറേബ്യൻ എയർ ലൈൻസിന്റെ എസ്‌വി 3783 ജംബോ വിമാനമാണ്‌ നെടുമ്പാശേരിയിൽനിന്ന്‌ ആദ്യ സർവീസ്‌ നടത്തുക. പകൽ 11.30ന് പുറപ്പെടും. 209 പുരുഷന്മാരും 196 സ്തീകളുമടക്കം 405 പേരാണ്  യാത്രതിരിക്കുക. ആദ്യ വിമാനം മന്ത്രി  വി അബ്ദുറഹ്മാൻ   ഫ്ലാഗ് ഓഫ് ചെയ്യും. Read on deshabhimani.com

Related News