എസ്‌എഫ്ഐ ജാഥ ഇന്നുമുതൽ



പൊന്നാനി എംഇഎസ്‌ കോളേജിൽ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനംചെയ്യും   മലപ്പുറം മയക്കുമരുന്നിനും ദേശീയ വിദ്യാഭ്യാസനയത്തിനും അരാഷ്‌ട്രീയതയ്ക്കും വർ​ഗീയതയ്ക്കും എതിരെ ക്യാമ്പസുകളെ സജ്ജമാക്കാൻ എസ്എഫ്ഐ.   ‘ക്യാമ്പസുകളുടെ രാഷ്‌ട്രീയ ജാഗ്രത’ എസ്‌എഫ്ഐ ജാഥ  ഇന്നുമുതൽ കലാലയങ്ങളിലെത്തും. ആറ്‌ മുതൽ 17 വരെയാണ്‌ പര്യടനം.  വ്യാഴാഴ്‌ച രാവിലെ 9.30ന്‌ പൊന്നാനി എംഇഎസ്‌ കോളേജിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജാഥ ഉദ്‌ഘാടനംചെയ്യും. ജില്ലയിലെ 36 കലാലയങ്ങളിൽ പര്യടനം നടത്തും.  17ന്‌ ചുങ്കത്തറ മാർത്തോമാ കോളേജിൽ ജാഥ സമാപിക്കും. സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഉദ്‌ഘാടനംചെയ്യും.  രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുകയും കമ്പോളവൽക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള ശക്തമായ താക്കീതാവും ജാഥ. ജില്ലാ സെക്രട്ടറി എം സജാദാണ്‌ ജാഥാ ക്യാപ്റ്റൻ. സംസ്ഥാന കമ്മിറ്റിയംഗം പി അക്ഷര വൈസ്‌ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ്‌ എൻ ആദിൽ മനേജരുമാണ്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഹരിമോൻ, ടി സ്‌നേഹ, ജില്ലാ ജോ. സെക്രട്ടറിമാരായ കെ ഷിഹാബ്‌, വി പി അഭിജിത്ത്‌ എന്നിവർ ജാഥാ അംഗങ്ങളാണ്‌.  വാർത്താസമ്മേളനത്തിൽ എം സജാദ്‌, കെ ഹരിമോൻ, ടി സ്‌നേഹ, കെ ഷിഹാബ്‌, വി പി അഭിജിത്ത്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News