തൊഴിലുറപ്പ് തൊഴിലാളികൾ 
പ്രക്ഷോഭത്തിന്‌



12ന്‌ ദൂരദർശൻ ഓഫീസ്‌ മാർച്ച്‌  ഏഴുമുതൽ 10 വരെ  പ്രചാരണജാഥകൾ   മലപ്പുറം  തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ  തൊഴിലാളികൾ പ്രക്ഷോഭത്തിന്‌. എൻആര്‍ഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തില്‍ 12ന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും. മലപ്പുറത്ത്‌ ദൂരദർശൻ കേന്ദ്രത്തിലേക്ക്‌ നടക്കുന്ന മാർച്ചിൽ അര ലക്ഷം പേർ പങ്കെടുക്കുമെന്ന്‌ യൂണിയൻ ജില്ലാ സെക്രട്ടറി അസൈൻ കാരാട്ട്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്ക്‌ മതിയായ പണംപോലും നീക്കിവയ്‌ക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ലേബർ ബജറ്റ്‌ പകുതിയാക്കി. 100 തൊഴിൽദിനം നൽകണമെന്ന നിയമം അട്ടിമറിക്കുകയാണ്‌.  മാർച്ചിന്റെ പ്രചാരണാർഥം ഏഴുമുതൽ 10വരെ ജില്ലയിൽ മൂന്ന് മേഖലാ ജാഥ നടത്തും. ജില്ലാ പ്രസിഡന്റ്‌ ഇ കെ ആയിഷ നേതൃത്വം നൽകുന്ന മലയോര ജാഥ ഏഴിന്‌ വഴിക്കടവിൽനിന്ന്‌ പര്യടനം തുടങ്ങും. പത്തിന്‌ വൈകിട്ട്‌ കുഴിമണ്ണയിൽ സമാപിക്കും. സംസ്ഥാന കമ്മിറ്റി അംഗം എം പി അബ്ദുൽ അലി തീരദേശ ജാഥയ്‌ക്ക്‌ നേതൃത്വം നൽകും. ഏഴിന്‌ രാവിലെ പൂക്കോട്ടൂരിൽ തുടങ്ങി 10ന്‌ വൈകിട്ട്‌ വെളിയങ്കോട്‌ സമാപിക്കും.  ജില്ലാ വൈസ് പ്രസിഡന്റ്‌ വി പിഅയ്യപ്പൻ നയിക്കുന്ന മധ്യമേഖലാ ജാഥ ഏഴിന്‌ രാവിലെ ഊരകത്ത്‌ തുടങ്ങി 10ന്‌ വൈകിട്ട്‌ പെരുമ്പടപ്പിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ കെ മജ്നു, വി പി അയ്യപ്പൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News