ഹർത്താൽ അക്രമം; 3 പേര്‍കൂടി അറസ്റ്റില്‍

ജംഷീർ, സക്കീർ ഹുസൈൻ, അബ്ദുൾ ഹക്കീം ഷാഫി


തിരൂർ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അക്രമം നടത്തി ഒളിവിൽ കഴിഞ്ഞിരുന്നവരില്‍ മൂന്ന് പേരെക്കൂടി പൊലീസ് പിടികൂടി.  പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തരായ വെട്ടം രണ്ടത്താണി താണിക്കാട്ടിൽ കൊയപ്പയിൽ സക്കീർ ഹുസൈൻ (41), വെട്ടം പുതുച്ചിറപ്പള്ളി ഇല്ലിക്കൽ അബ്ദുൾ ഹക്കീം ഷാഫി (42), വാക്കാട് കടവണ്ടി പുരക്കൽ ജംഷീർ (30) എന്നിവരെയാണ്  തിരൂർ ഡിവൈഎസ്പി ബെന്നി, ഇൻസ്പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. Read on deshabhimani.com

Related News