യുവത നട്ടു 
10,000 തൈകൾ

ഡിവൈഎഫ്ഐ പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം താനൂർ 
പുത്തൻതെരുവിൽ മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു


താനൂർ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ പതിനായിരം വൃക്ഷത്തെെകൾ നട്ടു. ജില്ലാതല ഉദ്ഘാടനം താനൂർ പുത്തൻതെരുവിൽ മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ പി ഷബീർ അധ്യക്ഷനായി.      സംസ്ഥാന കമ്മിറ്റിയംഗം പി മുനീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വിശാഖ്, പി പി രതീഷ്, ബ്ലോക്ക് ട്രഷറർ എ കെ മുജീബ്, വൈസ്‌പ്രസിഡ​ന്റ് കെ കെ മനീഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം ജയശങ്കർ നന്ദിയും പറഞ്ഞു.      ജലാശയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കവലകൾ, വീടുകൾ, ഫ്ലാറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും.   കാക്കാം കണ്ടലിനെ മലപ്പുറം കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനുള്ള 'മിഷ്ടി' പദ്ധതിക്ക്‌ ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം വെളിയങ്കോട് മാട്ടുമ്മൽ തീരത്ത് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവഹിച്ചു. മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയാൻ ലക്ഷ്യമിട്ടാണ് ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാംഗബിൾ ഇൻകംസ് (മിഷ്ടി) പദ്ധതി 10 തീരദേശ ജില്ലകളിൽ നടപ്പാക്കുന്നത്‌. ആദ്യഘട്ടം നൂറ് കണ്ടൽ തൈകൾ നടും. വെളിയങ്കോട് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷയായി. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ വി വിജയൻ, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി എസ് മുഹമ്മദ് നിഷാൽ, കെ രാജീവൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News