കർഷകസംഘം പ്രതിഷേധ കൂട്ടായ്മ

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടുകൾക്കുമെതിരെ കേരള കർഷകസംഘം  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെഎസ്ആർടിസി പരിസരത്ത് ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. എം ടി ഷാജഹാൻ അധ്യക്ഷനായി.   സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ദിവാകരൻ, കെ ടി അലവിക്കുട്ടി എന്നിവർ സംസാരിച്ചു. കെ സുന്ദരരാജൻ സ്വാഗതവും എ ടി റെജി നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News