"നാണുവേട്ട’ന് 
നാട് വിടചൊല്ലി



  മഞ്ചേരി ജില്ലയിലെ ആദ്യകാല ദേശാഭിമാനി ഏജന്റും മഞ്ചേരി നഗരസഭാ മുൻ കൗൺസിലറുമായിരുന്ന മഞ്ചേരി കോവിലകംകുണ്ട് മണ്ണാടി നാണു (മണ്ണാടി നാരായണൻ നായർ–--87)വിന്‌ നാട്‌ വിടനൽകി. ശനിയാഴ്‌ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച മണ്ണാടി നാണുവിന്റെ മൃതദേഹം ഞായറാഴ്‌ച ഐവർമഠത്തിൽ സംസ്‌കരിച്ചു. സിപിഐ എം മഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു.   അന്ത്യോപചാരമർപ്പിക്കാൻ രാഷ്‌ട്രീയ സാമൂഹ്യരംഗത്തെ നിരവധിപേരാണ്‌ എത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, ഏരിയാ സെക്രട്ടറി പി കെ മുബഷീർ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഭാര്യ: രുക്‌മിണി. മക്കൾ: ശ്യാംകുമാർ (ആനക്കയം സർവീസ്‌ സഹകരണ ബാങ്ക്‌), സന്തോഷ്‌ കുമാർ (മുൻ കൗൺസിലർ, സർവീസ്‌ ഡ്രൈവിങ്‌ സ്‌കൂൾ മഞ്ചേരി), സിന്ധു (ഏറനാട്‌ റൂറൽ സഹകരണ സംഘം), സജിത്ത്‌ കുമാർ. മരുമക്കൾ: സുരേഷ്‌ കുമാർ, സുജാത, പ്രജിത, മഞ്ജു. Read on deshabhimani.com

Related News