പ്രതികളായ ലീഗ്‌ 
കൗൺസിലർമാർ ഒളിവിൽ



    മലപ്പുറം മലപ്പുറം ന​ഗരസഭാ ഡ്രൈവർ പി ടി മുകേഷിനെ ആക്രമിച്ച കേസിൽ പ്രതികളായ മുസ്ലിംലീഗ്‌ കൗൺസിലർമാർ ഒളിവിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളായ ന​ഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ നൂറേങ്ങൽ സിദ്ദീഖ്, പി കെ സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷാഫി മുഴിക്കൽ, എ പി ശിഹാബ് എന്നിവരാണ്‌ മുങ്ങിയത്‌. സർക്കാർ ഉദ്യോഗസ്ഥനെ ജോലിതടസപ്പെടുത്തി മർദിച്ചതിന് ഐപിസി 332 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്‌.   കഴിഞ്ഞ ബുധൻ പകൽ ന​ഗരസഭയിൽവച്ചാണ്‌ മുകേഷിനെ ലീഗ്‌ കൗൺസിലർമാർ വളഞ്ഞിട്ടാക്രമിച്ചത്. തലയ്ക്കും നെഞ്ചിലും ഇടതുകൈയ്ക്കും സാരമായി പരിക്കേറ്റ മുകേഷ് മലപ്പുറം താലൂക്കാശുപത്രിയിലും പിന്നീട്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രിയിലും ചികിത്സതേടി.   ലീ​ഗ് ഭരണസമിതി നിയമിച്ച താൽക്കാലിക ജീവനക്കാർ നൽകുന്ന ജോലിസംബന്ധമായ നിർദേശം സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർ തള്ളിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. താൽക്കാലിക ജീവനക്കാരും ഭരണസമിതിയിലെ ചിലരും ഔദ്യോ​ഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതിൽ സ്ഥിരം ഡ്രൈവർമാർ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ലീ​ഗ് കൗൺസിലർമാർ മുകേഷിനെ ഭീഷണിപ്പെടുത്തി  മർദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ന​ഗരസഭക്ക് മുന്നിൽ പ്രകടനം നടത്തിയ ജീവനക്കാർക്കുനേരെയും ലീഗ്‌ കൗൺസിലർമാരുടെ നേതൃത്വത്തിൽ അ​ക്രമമഴിച്ചുവിട്ടിരുന്നു. Read on deshabhimani.com

Related News