മൂന്നാംതവണയും ഷീബ ടീച്ചർ
മലപ്പുറം കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം മാപ്പിളപ്പാട്ട് മത്സരത്തിൽ മൂന്നാംതവണയും ഒന്നാംസ്ഥാനം സ്വന്തമാക്കി പുറത്തൂർ ജിഡബ്ല്യുഎൽപി സ്കൂൾ അധ്യാപിക പി ഷീബ. കഴിഞ്ഞ രണ്ട് സംസ്ഥാന അധ്യാപക കലോത്സവത്തിലും മാപ്പിളപ്പാട്ടിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഇത്തവണ സംഘഗാന മത്സരത്തിൽ രണ്ടാംസ്ഥാനവും നേടി. കഴിഞ്ഞ നാലുവർഷമായി സംഗീതം പഠിക്കുന്നുണ്ട്. മൂതൂർ മണികണ്ഠൻ മാഷിന്റെ കീഴിലാണ് പരിശീലനം. Read on deshabhimani.com