ഫാത്തിമ അൻഷി ദേശീയ 
പുരസ്‌കാരം ഏറ്റുവാങ്ങി

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാങ് 
ബാലികാ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന്‌ 
ഫാത്തിമ അൻഷി ഏറ്റുവാങ്ങുന്നു


മേലാറ്റൂർ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാങ് ബാലികാ പുരസ്കാരം  ഫാത്തിമ അൻഷി  ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു.   18 വയസിന് താഴെയുള്ള കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നൽകുന്ന ദേശീയ പുരസ്കാരമാണിത്.  അന്ധതയെ തോൽപ്പിച്ച് വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർഥിയാണ് ഫാത്തിമ. ഉജ്വലം ബാല്യം പുരസ്കാരവും ലഭിച്ചിരുന്നു. മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ ഫാത്തിമ അൻഷി എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ അബ്ദുൾ ബാരിയുടെയും  - ഷംലയുടെയും മകളാണ്. Read on deshabhimani.com

Related News