കരിപ്പൂരിൽ 1119 ഗ്രാം സ്വർണം പിടിച്ചു

സൈനുദ്ധീൻ


കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1119 ഗ്രാം സ്വർണം കസ്റ്റംസ്‌ പിടികൂടി.  ദുബായിൽനിന്നെത്തിയ മലപ്പുറം കോഡൂർ സ്വദേശി കടമ്പോട്ട്തൊടി സൈനുദ്ദീ (35)നാണ്‌ പിടിയിലായത്‌.  അരക്കോടി രൂപ വിലവരുന്നതാണ് സ്വർണം.  ഫ്ളൈ ദുബായ്‌  വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ്  സ്വർണം  കടത്താൻ ശ്രമിച്ചത്. Read on deshabhimani.com

Related News