മഞ്ചേരി നഗരസഭയിലെ 
ക്രമക്കേടിൽ അന്വേഷണം



  മഞ്ചേരി  നഗരസഭയിലെ വാർഷിക പദ്ധതി  ക്രമക്കേട് അന്വേഷിക്കാൻ സർക്കാർ നിർദേശം. ബന്ധപ്പെട്ട രേഖകൾ നേരിട്ട് പരിശോധിക്കാൻ മുനിസിപ്പൽ ഡയറക്ടറോട്‌ തദ്ദേശവകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ചട്ടം പാലിക്കാതെ തയ്യാറാക്കിയ പദ്ധതികൾ റദ്ദാക്കണമെന്നും തെറ്റായ പ്രവൃത്തിക്ക്‌ കൂട്ടുനിന്ന ജില്ലാ പ്ലാനിങ്‌ ബോർഡ്‌ (ഡിപിസി) അംഗങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മന്ത്രിക്ക് പരാതി നൽകിയിരുന്നു.     സർക്കാർ നിർദേശംപാലിക്കാതെയാണ് നഗരസഭയിൽ 2022-–-23 വർഷത്തെ പദ്ധതികൾ തയ്യാറാക്കിയത്. വാർഡ് സഭകളിലും സ്ഥിരം സമിതികളിലും കൗൺസിലിലും കരട് ചർച്ചചെയ്തില്ല. ഇതിനെതിരെ പ്രതിപക്ഷം ഡിപിസിയെ സമീപിച്ചു. എന്നാൽ യുഡിഎഫിന് സ്വാധീനമുള്ള ജില്ലാ പ്ലാനിങ് ബോർഡ്  പദ്ധതികൾക്ക് അനുമതി നൽകി.    2021-–-22 വർഷം പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും നഗരസഭ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഗുരുതര ചട്ടലംഘനം ആവർത്തിക്കരുതെന്നും നിർദേശിച്ചിരുന്നു. അത് ഗൗനിക്കാതെയാണ് വീണ്ടും ക്രമക്കേട്. Read on deshabhimani.com

Related News