മോഹനം 
ലാസ്യഗാന്ധർവം



മലപ്പുറം മനസ്സു പൂത്തൂ മധു നിറഞ്ഞു  മഴയിലാകെ  നനഞ്ഞു  കളിയരങ്ങിൽ കനകനാളം  കളിവിളക്കിലുലഞ്ഞൂ   പ്രകൃതിയും  പ്രണയവും കലയും  ഇഴചേർന്ന ‘ലാസ്യഗാന്ധർവം’ നൃത്താവിഷ്‌കാരം വേറിട്ട അനുഭവമായി. കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിന്‌ തുടക്കം കുറിച്ചാണ്‌ കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച്‌  ‘ലാസ്യഗാന്ധർവം’  സ്വാഗത നൃത്തം അവതരിപ്പിച്ചത്‌. മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡി സ്‌കൂൾ കെമിസ്‌ട്രി അധ്യാപിക നീന ശബരീഷ് (മോഹിനിയാട്ടം), ഹൈസ്‌കൂൾ മാത്‌സ്‌ അധ്യാപിക രാജലക്ഷ്മി പ്രദീപ് (കഥകളി) എന്നിവർ ചേർന്നാണ്‌ സ്വാഗത നൃത്തം അവതരിപ്പിച്ചത്‌. ഇരുവരും  20 വർഷത്തിലേറെയായി കലാരംഗത്ത്‌ സജീവം. നിലവിൽ കലാമണ്ഡലം സാജന്റെ കീഴിൽ കഥകളിയും ഡോ. നിഖില വിനോദിന്റെ കീഴിൽ മോഹിനിയാട്ടവും പഠിക്കുന്നുണ്ട്‌. ഇവരാണ്‌ ‘ലാസ്യഗാന്ധർവം’  സംവിധാനം നിർവഹിച്ചിരിക്കുന്നതും.  രചന –- നീന ശബരീഷ്. സംഗീതം –- ബാബുരാജ് വടക്കാഞ്ചേരി, കോട്ടക്കൽ  മധു. ആലാപനം–- കോട്ടക്കൽ മധു, ഹർഷ കൃഷ്ണ. Read on deshabhimani.com

Related News