ഒരു കുട്ടനാടൻ 
വീരഗാഥ



മലപ്പുറം കുട്ടനാടിന്റെ  കഥ പറഞ്ഞ്‌ അരങ്ങിൽ നിറഞ്ഞാടി ഒന്നാമതായി കെ പ്രമോദ്‌ ദാസ്‌. പാലക്കാട്‌  ജെബിഎച്ച്‌ വടക്കുംപാടം എൽപി സ്‌കൂൾ  അധ്യാപകൻ കെ പ്രമോദ്‌ ദാസാണ്  നാടോടിനൃത്ത മത്സരത്തിൽ കുട്ടനാടിന്റെ കഥ അവതരിപ്പിച്ചത്‌. മടപൊട്ടലിൽനിന്ന്‌ കുട്ടനാടിനെ സംരക്ഷിക്കാൻ ജീവൻ നൽകിയവരുടെ കഥയാണ്‌ അവതരിപ്പിച്ചത്‌. അധ്യാപനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോവുന്ന പ്രമോദ്‌ ദാസ്‌ വർഷങ്ങളായി കലാരംഗത്ത്‌ സജീവമാണ്‌. Read on deshabhimani.com

Related News