പെരിന്തൽമണ്ണയിൽ 
നോറ വൈറസ്‌ 
സ്ഥിരീകരിച്ചു



  പെരിന്തൽമണ്ണ ജില്ലയിലും നോറ വൈറസ്‌ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത്‌ പരിധിയിലെ സ്വകാര്യ നഴ്സിങ് സ്‌കൂൾ വിദ്യാർഥിനിക്കാണ്‌ രോഗം. കോളേജ്‌ ഹോസ്‌റ്റലിലെ 25ഓളം വിദ്യാർഥികൾക്ക്‌ ലക്ഷണം കണ്ടതിനെ തുടർന്ന്‌ സാമ്പിളുകൾ ലാബിലേക്കയച്ചു. ഇതിൽ ഒന്നാണ്‌ പോസിറ്റീവായത്‌. നിലവിൽ രോഗലക്ഷണമുള്ള 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്‌. പ്രദേശത്ത്‌ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ജില്ലാ ആരോഗ്യവകുപ്പ്‌ സംഘം സ്ഥലം സന്ദർശിച്ചു. കുടിവെള്ള സ്രോതസുകളിൽനിന്നുള്ള സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. സൂപ്പർ ക്ലോറിനേഷനുൾപ്പെടെ പുരോഗമിക്കുകയാണ്‌.   Read on deshabhimani.com

Related News