രശ്മി ചലച്ചിത്രോത്സവം: 
സംഘാടക സമിതിയായി



മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ 79–-ാം രാജ്യാന്തര ചലച്ചിത്രോത്സവം  25, 26 തീയതികളിൽ എൻജിഒ യൂണിയൻ ഓഡിറ്റോറിയത്തിൽ (ജ്യോതി പ്രകാശ് നഗർ). കേരള ചലച്ചിത്ര അക്കാദമിയുടെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി.  25ന് വൈകിട്ട് 5.30ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനംചെയ്യും. സംഘാടക സമിതി രൂപീകരിച്ചു. യോഗം കേരള സംഗീത നാടക അക്കാദമി അംഗം വി പി മൻസിയ ഉദ്ഘാടനംചെയ്തു.  പ്രസിഡന്റ്‌ മണമ്പൂർ രാജൻബാബു അധ്യക്ഷനായി. സംഘാടക സമിതി നിർദേശം സെക്രട്ടറി അനിൽ കുറുപ്പനും ബജറ്റ് നിർദേശം ട്രഷറർ വി എം സുരേഷ് കുമാറും അവതരിപ്പിച്ചു. പാലോളി അബ്ദുറഹിമാൻ, കെ വി ബാലകൃഷ്ണൻ, ടി രാജേഷ്, ആശ രമേഷ്, രവീന്ദ്രൻ മംഗലശേരി, പ്രമോദ് ഇരുമ്പുഴി, ശശികുമാർ സോപാനത്ത്, എസ് അനൂപ്, എ ശ്രീധരൻ, ആശ കല്ലുവളപ്പിൽ എന്നിവർ സംസാരിച്ചു. ജി കെ രാം മോഹൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: വി പി അനിൽ (ചെയർമാൻ), അനിൽ കെ കുറുപ്പൻ (ജനറൽ കൺവീനർ), മണമ്പൂർ രാജൻബാബു (ഫെസ്റ്റിവൽ ഡയറക്ടർ). ഫോൺ: 9447395360. Read on deshabhimani.com

Related News