പീർ എഡ്യുക്കേറ്റഴ്സ് ട്രെയിനിങ്‌ 
പ്രോഗ്രാം



 നിലമ്പൂർ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള പീർ എഡ്യുക്കേറ്റഴ്സ് ട്രെയിനിങ്‌ പ്രോഗ്രാം ചക്കാലക്കുത്ത് മന്നം സ്മാരക എൻഎസ്എസ് എച്ച്‌എസ്‌എസിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക ഉദ്ഘാടനംചെയ്തു.  ജില്ലാ കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ് കൗൺസലിങ് സെല്ലും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. എം ബിജു അധ്യക്ഷനായി. ഡോ. ടി എൻ അനൂപ്, അനിൽകുമാർ, ഡോ. പ്രവീണ, പി കെ വിനോദ്, എ ഭാവേഷ്, യു വേണു, പ്രധാനാധ‍്യാപിക ശോഭ, കെ രാജീവ്, കെ സജിത്ത് എന്നിവർ സംസാരിച്ചു.  കൗമാരക്കാരുടെ ശാരീരിക -മാനസിക ആരോഗ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ 174 ഹയർ സെക്കൻഡറി സ്കൂളുകളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. രണ്ടുദിവസങ്ങളിലായി നടക്കുന്ന റസിഡൻഷ്യൽ ട്രെയിനിങ് ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളാണ്     പങ്കെടുക്കുന്നത്.   Read on deshabhimani.com

Related News