മധുരം മനോഹരം ശ്രദ്ധേയമായി മെഹന്തിഫെസ്‌റ്റും - 
പാചക മത്സരവും

മെഹന്തി മത്സര വിജയികൾ


  തിരൂർ മനസ്സ് നിറയെ മധുരവും കൺകുളിർക്കെ മെഹന്തിയുടെ ദൃശ്യഭംഗിയും ഒത്തിണക്കി മെഹന്തിഫെസ്‌റ്റും - പാചക മത്സരവും. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. തിരൂർ കെകെഎം കോളേജിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു. നാജിറ അഷറഫ് അധ്യക്ഷയായി. ഗഫൂർ പി ലില്ലീസ്, വി ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സി നജീബുദ്ദീൻ, സീനത്ത് റഹ്മാൻ, നാജിറ അഷറഫ്, ടി പ്രബിത എന്നിവർ സമ്മാനദാനം നിർവഹിച്ചു. Read on deshabhimani.com

Related News