ജീവിതസമരവുമായി വ്യാപാരികൾ

കേരള വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ജീവിതസമരം


മലപ്പുറം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വ്യാപാരികൾ ജീവിത സമരം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലക്ടറേറ്റ് പടിക്കലും തദ്ദേശസ്ഥാപനങ്ങൾക്ക് മുമ്പിലും സമരം നടന്നു. വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറൊട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടവാടക ആറു മാസത്തേക്ക് ഒഴിവാക്കുക, വാക്‌സിൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുമ്പിൽ നടന്ന സമരം ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ (പെരിന്തൽമണ്ണ), സംസ്ഥാന ജോ. സെക്രട്ടറി സീനത്ത് ഇസ്മായിൽ (തിരൂർ), ജില്ലാ ട്രഷറർ കെ സുനിൽകുമാർ (വള്ളിക്കുന്ന്), ജില്ലാ വൈസ് പ്രസിഡന്റുമാരായ യു പി പുരുഷോത്തമൻ (എടപ്പാൾ), എം നിസാറലി (മഞ്ചേരി), ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കാസിം വാടി (പുറത്തൂർ), വി കെ അശോകൻ (വണ്ടൂർ), എം സുധീഷ് (മങ്കട), യു കെ അബൂബക്കർ (പൊന്നാനി), പരപ്പനങ്ങാടി ഏരിയാ സെക്രട്ടറി ഗോപാലകൃഷ്ണൻ (പരപ്പനങ്ങാടി), കുറ്റിപ്പുറം ഏരിയാ സെക്രട്ടറി സി അബ്ദുൽകരീം (കുറ്റിപ്പുറം) എന്നിവർ ഉദ്ഘാടനംചെയ്തു.   Read on deshabhimani.com

Related News