ജില്ലയ്‌ക്ക്‌ നൂറുമേനി



മലപ്പുറം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ നൂറുശതമാനം വിജയം. 117 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 3755 വിദ്യാർഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടി. കോവിഡ് പശ്ചാത്തലത്തിൽ സുപ്രീംകോടതി അംഗീകരിച്ച പുതിയ മൂല്യനിർണയ രീതിയാണ് സിബിഎസ്ഇ സ്വീകരിച്ചത്.  പത്താംതരം ഓൺലൈൻ പഠനകാലത്തെ പീരിയോഡിക് ടെസ്റ്റ്, മിഡ്‌ടേം പരീക്ഷ, പ്രീ ബോർഡ് പരീക്ഷകൾ, ഇന്റേണൽ അസെസ്‌മെന്റ്, പ്രൊജക്ടുകൾ എന്നിവ പരിഗണിച്ചാണ് ഫലപ്രഖ്യാപനം. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്‌ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലാണ്‌.  ഇവിടെ പരീക്ഷ എഴുതിയ 101 വിദ്യാർഥികളിൽ 78 പേർ ഡിസ്റ്റിങ്‌ഷനും 23 പേർ ഫസ്റ്റ്‌ ക്ലാസും നേടി. Read on deshabhimani.com

Related News