പുതിയ 8 കുടുംബ ആരോഗ്യകേന്ദ്രം



  മലപ്പുറം ജില്ലയുടെ ആരോഗ്യമേഖലയ്‌ക്ക്‌ കരുത്ത്‌ പകർന്ന്‌ എട്ട്‌ കുടുംബാരോഗ്യകേന്ദ്രങ്ങൾ നാടിന്‌ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ  ഉദ്‌ഘാടനംചെയ്‌തു.  മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.  ഏലംകുളം, മാറാക്കര, പാലപ്പെട്ടി, വളവന്നൂർ, ഓടക്കയം, തൃപ്രങ്ങോട്, മൂർക്കനാട്, തേവർ കടപ്പുറം (ഉണ്യാൽ) കുടുംബാരോഗ്യകേന്ദ്രങ്ങളാണ് തുറന്നത്‌. ആർദ്രം മിഷന്റെ ഭാഗമായി പ്രഥാമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുകയായിരുന്നു. Read on deshabhimani.com

Related News