എംഇഎസ് കോവിഡ് ആശുപത്രി ഉദ്ഘാടനം



പെരിന്തൽമണ്ണ ജില്ലയിലെ  ആദ്യത്തെ  സ്വകാര്യ കോവിഡ് ആശുപത്രിയായ എംഇഎസ്  കോവിഡ്   ആശുപത്രി  മന്ത്രി  കെ ടി  ജലീൽ ഉദ്ഘാടനംചെയ്‌തു. എംഇഎസ് മെഡിക്കൽ കോളേജി​ന്റെ നേതൃത്വത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജിലാണ്‌ ആശുപത്രി സജ്ജമാക്കിയത്‌. ചടങ്ങിൽ എംഇഎസ് ഡയറക്ടർ ഡോ. ഫസൽ ഗഫൂർ അധ്യക്ഷനായി. അത്യാധുനിക  സംവിധാനത്തോടെയുള്ള  കോവിഡ്  ആശുപത്രിയിൽ 200ഓളം കിടക്കകളും വെന്റിലേറ്റർ  സൗകര്യത്തോടുകൂടിയുള്ള 12  ഐസി യുകളും ഒരുക്കിയിട്ടുണ്ട്.  ജില്ലാ കലക്ടർ കെ  ഗോപാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന, ജില്ലാ  പഞ്ചായത്തംഗം  അഡ്വ. ടി  കെ  റഷീദലി, അങ്ങാടിപ്പുറം  പഞ്ചായത്ത്  പ്രസിഡന്റ്‌  ഒ  കേശവൻ, പുഴക്കാട്ടിരി  പഞ്ചായത്ത്‌  പ്രസിഡന്റ്‌ പി  കെ  ജയറാം, അങ്ങാടിപ്പുറം  പഞ്ചായത്ത്‌  സെക്രട്ടറി ജി അരവിന്ദ് ഘോഷ്, വാർഡ്  അംഗം ഫെബില  സിബി, എംഇഎസ്  മെഡിക്കൽ  കോളേജ്  ഡീൻ  ഡോ. ഗിരീഷ്  രാജ്, മെഡിക്കൽ  സൂപ്രണ്ട്  ഡോ. മുഹമ്മദ്‌ സാജിദ്,  ഡെപ്യൂട്ടി  മെഡിക്കൽ  സൂപ്രണ്ട്  ഡോ.  ഹമീദ്  ഫസൽ   എന്നിവർ   ചടങ്ങിൽ പങ്കെടുത്തു. എം ഇഎസ്  രജിസ്ട്രാർ  ഡോ.  സി  വി ജമാലുദ്ദീൻ   നന്ദി പറഞ്ഞു. Read on deshabhimani.com

Related News