പരാമർശ് പദ്ധതി ഉദ്ഘാടനംചെയ്‌തു കോളേജുകളുടെ നിലവാരം ഉയർത്താൻ അക്രഡിറ്റേഷൻ അനിവാര്യം: മന്ത്രി കെ ടി ജലീൽ



  വളാഞ്ചേരി   പൊതുവിദ്യാഭ്യാസ മേഖലയിൽ  കേരളം കൈവരിച്ച നേട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിലും ആവർത്തിക്കണമെങ്കിൽ എല്ലാ കോളേജുകളും അക്രഡിറ്റേഷന്  വിധേയമാവേണ്ടതുണ്ടെന്ന്   മന്ത്രി കെ ടി  ജലീൽ അഭിപ്രായപ്പെട്ടു. വളാഞ്ചേരി എംഇഎസ്  കെവിഎം  കോളേജിൽ യുജിസിയുടെ ‘പരാമർശ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഗ്രേഡിങ്‌ ഉള്ള ഒരു കോളേജിനെ കേന്ദ്രമാക്കി,  മറ്റ് കോളേജുകളെ  നാക് അക്രഡിറ്റേഷന്  പ്രാപ്തമാക്കാനുള്ള ‘പരാമർശ്’ പദ്ധതിയിൽ  ജില്ലയിൽ തെരഞ്ഞെടുത്ത ഏക സ്ഥാപനമാണ്  വളാഞ്ചേരി എംഇഎസ്  കെവിഎം കോളേജ്. ഇതോടനുബന്ധിച്ച്  സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ കോളേജ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ ഓൺലൈൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സി രാജേഷ് അധ്യക്ഷനായി. അക്രഡിറ്റേഷൻ അംബാസഡർ ഡോ. സെൽവം, പ്രൊഫ കെ പി ഹസ്സൻ, ഡോ. ടി വൈ നജില, പ്രൊഫ.  ടി നിസാബ്  എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ കേരളത്തിലെ കോളേജുകളിൽനിന്ന് 300ലധികം അധ്യാപകർ പങ്കെടുക്കുന്നുണ്ട്. Read on deshabhimani.com

Related News