കേരളത്തിലെ പഞ്ചായത്ത് 
സംവിധാനം മികച്ചത്: രാഹുൽ ഗാന്ധി



വണ്ടൂർ കേരളത്തിലെ പഞ്ചായത്ത് ഭരണസംവിധാനം മികച്ചതാണെന്നും ജനാധിപത്യത്തിന്റെ അടിത്തറ  പഞ്ചായത്തുകളാണെന്നും രാഹുൽ ഗാന്ധി എംപി പറഞ്ഞു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പോരൂർ പഞ്ചായത്തിൽ നടപ്പാക്കിയ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയും (പിഎംകെഎസ് വൈ), പോരൂർ പഞ്ചായത്ത് നടപ്പാക്കുന്ന സൻസദ് ആദർശ് ഗ്രാം യോജന (സാഗി) പദ്ധതി പ്രകാരവും നടപ്പാക്കിയ വിവിധ പദ്ധതികളും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  വയനാട് ലോക്സഭാ മണ്ഡലത്തിലും പഞ്ചായത്ത് സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിൽ  സന്തോഷമുണ്ട്‌. കേരളത്തിലെ പഞ്ചായത്ത് ഭരണസംവിധാനം ഇതര സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News