പ്രവാസികൾക്കൊപ്പം



മലപ്പുറം സംസ്ഥാന ബജറ്റ്‌ പ്രവാസികളെ ചേർത്തുപിടിക്കുമ്പോൾ കൂടുതൽ ആശ്വാസമാകുക സംസ്ഥാനത്ത്‌ എറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലക്ക്‌. വിദേശത്തുനിന്ന്‌ മടങ്ങിയെത്തുന്ന പ്രവാസികൾക്ക്‌ തൊഴിൽ നൽകുന്ന നോർക്ക അസിസ്റ്റഡ്‌ ആൻഡ്‌ മൊബിലൈസ്‌ഡ്‌ എംപ്ലോയ്‌മെന്റ്‌ പദ്ധതിയിലൂടെ ഒരുലക്ഷം തൊഴിൽദിനങ്ങൾ സൃഷ്‌ടിക്കുന്നതിനായി അഞ്ച്‌ കോടിരൂപയാണ്‌ വകയിരുത്തിയത്‌.  മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും നൈപുണ്യ വികസന പദ്ധതികൾക്കുമായി 84.60 കോടി രൂപ വകയിരുത്തി. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടിയും നോർക്ക ഡിപ്പാർട്ട്‌മെന്റ്‌ പ്രൊജക്ട്‌ ഫോർ റിട്ടേൺസ്‌ എമിഗ്രന്റ്‌സ്‌ പദ്ധതിക്കായി 25 കോടിയും നീക്കിവച്ചിട്ടുണ്ട്‌.  പ്രവാസികൾക്ക്‌ കുറഞ്ഞ പലിശനിരക്കിൽ വായ്‌പ അനുവദിക്കുന്നതിന്‌ ‘പ്രവാസി ഭദ്രത, പ്രവാസി ഭദ്രത മൈക്രോ, പ്രവാസി ഭദ്രത- മെഗാ’ തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News