കെഎസ് ടിഎ ജില്ലാ സമ്മേളനം വണ്ടൂരിൽ



 വണ്ടൂർ കെഎസ്‌ടിഎ 32-–-ാം ജില്ലാ സമ്മേളനം 2023 ജനുവരി 14, 15 തീയതികളിൽ വണ്ടൂർ എറിയാട് അൽഫ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിന്റെ ഭാഗമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.  വണ്ടൂർ ഗവ. വിഎംസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ നാൻസി അധ്യക്ഷയായി. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി അധ്യാപക കലോത്സവം, കലാമത്സരങ്ങൾ, മെഗാ തിരുവാതിര, സെമിനാർ, നാട്ടുത്സവം എന്നിവ നടക്കും. യോഗത്തിൽ ഷൈജി ടി മാത്യു, തിരുവാലി പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാമൻകുട്ടി, ജെ ക്ലീറ്റസ്, കെ പി ഹരിദാസൻ, വി അർജുൻ, അഡ്വ. അനിൽ നിരവിൽ, പി ടി യോഹന്നാൻ, പി ശശികുമാർ, എം കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:  തിരുവാലി പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാമൻകുട്ടി (ചെയർമാൻ), എം കൃഷ്ണന്‍കുട്ടി (കൺവീനർ), പി ഷജീഷ്(ട്രഷറർ). Read on deshabhimani.com

Related News