1054 പേര്‍ക്ക്‌ 
രോഗമുക്തി



മലപ്പുറം ജില്ലക്ക്‌ നേരിയ ആശ്വാസമേകി കോവിഡ്‌ മുക്തരുടെ എണ്ണം വർധിച്ചു. 1054 പേരാണ്‌ ബുധനാഴ്‌ച കോവിഡ് മുക്തരായത്‌.  നാല് ആരോഗ്യ പ്രവർത്തകരുൾപ്പടെ 822 പേർക്ക്‌ കോവിഡ്–-19 സ്ഥിരീകരിച്ചു. 764 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. 45 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഒരാൾ വിദേശത്തുനിന്നും എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി. ഇതുവരെ 65,913 പേരാണ് കോവിഡ് മുക്തരായത്‌. 7582 പേർ ചികിത്സയിലുണ്ട്‌. 85,159 പേർ നിരീക്ഷണത്തിലാണ്‌. ഇതുവരെ 355 പേർ മരിച്ചു. Read on deshabhimani.com

Related News