ബുറേവി ചുഴലിക്കാറ്റ്: 
അറിയിപ്പുകള്‍ 
ശ്രദ്ധിക്കുക



മലപ്പുറം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ മുന്നൊരുക്കം കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം. ഔദ്യോഗിക അറിയിപ്പുകൾമാത്രം ശ്രദ്ധിക്കുക. തെറ്റായ വാർത്തകളോ വിവരമോ പ്രചരിപ്പിക്കരുത്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ്സൈറ്റിലും കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtvm.gov.in വെബ്സൈറ്റിലും നൽകുന്ന വിവരങ്ങൾ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടാം. Read on deshabhimani.com

Related News