ഭക്ഷ്യധാന്യങ്ങൾ 
പുഴുവരിച്ച സംഭവം: 
ഭക്ഷ്യ കമീഷന്‍ തെളിവെടുത്തു

ചുങ്കത്തറ പഞ്ചായത്ത്‌ ഓഫീസിൽ ഭക്ഷ്യധാന്യങ്ങൾ നശിച്ച സംഭവത്തിൽ 
സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം വി രമേശൻ തെളിവെടുപ്പ് നടത്തുന്നു


എടക്കര കമ്യൂണിറ്റി കിച്ചണിലേക്കുള്ള  ഭക്ഷ്യധാന്യങ്ങള്‍ ചുങ്കത്തറ  പഞ്ചായത്ത് ഓഫീസില്‍  പുഴുവരിച്ച് നശിച്ച  സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യ കമീഷന്‍ തെളിവെടുപ്പ് നടത്തി.   കമീഷൻ അംഗം വി രമേശിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രളയ കാലത്ത്  പഞ്ചായത്തിൽ വിതരണംചെയ്യാനായി  രാഹുൽ ഗാന്ധി എംപി ഉൾപ്പെടെ നൽകിയ ഭക്ഷ്യധാന്യങ്ങളാണ്‌ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പൂഴ്ത്തിവച്ച് നശിപ്പിച്ചത്. 150 കിലോ അരിയും 30 കിലോ കടലയുമാണ് നശിച്ചത്. ചുങ്കത്തറ  പഞ്ചായത്തിലെത്തിയ അദ്ദേഹം  അധികൃതരുമായി സംസാരിച്ചു.   എടക്കരയിലുള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണിലും പരിശോധന നടത്തി. സംഭവത്തില്‍ കേസെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍  ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News