മലപ്പുറം ഇന്ന്‌ അനുശോചിക്കും



മലപ്പുറം അന്തരിച്ച  സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള  ആദരസൂചകമായി തിങ്കളാഴ്‌ച മലപ്പുറത്ത്‌ മൗനജാഥയും അനുശോചനയോഗവും ചേരും. വൈകിട്ട്‌ അഞ്ചിന്‌ പെരിന്തൽമണ്ണ റോഡിലെ പെട്രോൾ പമ്പിനു സമീപത്തുനിന്ന്‌ മൗനജാഥ തുടങ്ങും. തുടർന്ന്‌ വാരിയൻകുന്നത്ത്‌ സ്‌മാരക ടൗൺ ഹാൾ പരിസരത്ത്‌ അനുശോചന യോഗം ചേരും. ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ പാർടി നേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിക്കും. മുഴുവനാളുകളും പങ്കെടുക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അഭ്യർഥിച്ചു.   Read on deshabhimani.com

Related News