അനുശോചന പ്രവാഹം

കോടിയേരി ബാലകൃഷ്ണന് പി കെ കുഞ്ഞാലിക്കുട്ടി 
അന്തിമോപചാരമർപ്പിക്കുന്നു


മലപ്പുറം സിപിഐ എം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ സാർവത്രികമായ അനുശോചനം. ഇടതുപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്  കോടിയേരിയുടെ നിര്യാണമെന്ന്‌ കേരള കോൺഗ്രസ്‌  എം ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ, സമര ചരിത്രങ്ങളിൽ കോടിയേരി എന്ന നാലക്ഷരം നൽകിയ അടയാളപ്പെടുത്തലുകൾ വലിയ സാക്ഷ്യങ്ങളാണ് –- ജില്ലാ പ്രസിഡന്റ്‌ ജോണി പുല്ലന്താനിയും ജനറൽ സെക്രട്ടറി അഡ്വ. ജയ്സൺ തോമസും പറഞ്ഞു.   കേരളീയ സമൂഹത്തിന്റെ മതേതരത്വ  ഐക്യം ശക്തിപ്പെടുത്താൻ ജീവിതം സമർപ്പിച്ച മതേതര കേരളത്തിന്റെ പടനായകനായിരുന്നു കോടിയേരി എന്ന്‌ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും പറഞ്ഞു. എൻവൈഎൽ  ജില്ലാ കമ്മിറ്റി അനുശോചിച്ചു.  സാലിം മഞ്ചേരി അധ്യക്ഷനായി. മുജീബ് ഹസൻ സംസാരിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് കെ പി രാമനാഥൻ, ജനതാദൾ എസ്‌ സംസ്ഥാന സെക്രട്ടറി കെ വി ബാലസുബ്രഹ്മണ്യൻ എന്നിവർ അനുശോചിച്ചു.  ബിൽഡിങ്‌ ഓണേഴ്‌സ് ആൻഡ്‌ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി, ജനറൽ സെക്രട്ടറി നടരാജൻ പാലക്കാട്, പി പി അലവിക്കുട്ടി എന്നിവർ അനുശോചിച്ചു. Read on deshabhimani.com

Related News