രോഗികൾ 1925; ടിപിആർ 14.65



മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 14.65 ശതമാനം. 1925 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 1885 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ വൈറസ്ബാധ. 32 പേരുടെ രോഗബാധ ഉറവിടം കണ്ടെത്തിയിട്ടില്ല. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന ഏഴ് പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു.   2653 പേർ കൂടി രോഗമുക്തരായി. ഇതോടെ 3,82,505 പേരാണ്‌ കോവിഡ് മുക്തരായത്‌.  26,609 പേർ ചികിത്സയിലുണ്ട്‌. ഇതുവരെ 1565 പേർ മരിച്ചു. 64,291 പേർ നിരീക്ഷണത്തിലാണ്‌. Read on deshabhimani.com

Related News